മാനന്തവാടി: കടബാധ്യതയെ തുടര്‍ന്ന് വനവാസി കര്ഷകന് ആത്മഹത്യ ചെയ്തു. എടവക എളളുമന്ദം ചൊവ്വ പൂളക്കുഴിയില്‍ രാമചന്ദ്രനെ(45) ആണ് ഇന്നലെ രാവിലെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
രാവിലെ വയലിലിറങ്ങിയ രാമചന്ദ്രന് കാപ്പി കുടിക്കാനാണെന്നു പറഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു. ഈ സമയം ഭാര്യയും അമ്മയും വയലില്‍ തന്നെയായിരുന്നു . ഏറെ കഴിഞ്ഞിട്ടും വയലിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്ലോടി ഗ്രാമീണ്‍ ബാങ്ക്, സ്വകാര്യ ധനകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവിടങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വരള്‍ച്ചയെ തുടര്‍ന്ന് നെല്ല്, വാഴ കൃഷികള്‍ നശിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് തറവാട്ട് ശ്മശാനത്തില്‍. ഭാര്യ: സുനിത. മക്കള്‍: ശ്യാം, ശ്യാമിലി, ശ്യാലിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: