ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാനd വീരമൃത്യു.
പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ബിജേന്ദര്‍ ബഹദൂര്‍ സിങെന്ന ബിഎസ്എഫ് ജവാനാണ് വീരമൃത്യു വരിച്ചത്. പാക് ആക്രമണത്തില്‍ ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടുണ്ട്.
അര്‍ണിയ സബ് സെക്ടറില്‍ ഇന്ന് പുലര്‍ച്ചെ പാക് സൈന്യം നടത്തിയ വെടിവയ്പിലാണ് ജവാന് മരിച്ചത്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ശക്തമായ പോരാട്ടം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: