സ്പെക്ട്രം ലേലത്തിന്‌ സമയപരിധി നീട്ടി

Monday 27 August 2012 10:04 pm IST

ന്യൂദല്‍ഹി: സ്പെക്ട്രം ലേലത്തിന്‌ സുപ്രീംകോടതി കേന്ദ്രത്തിന്‌ കൂടുതല്‍ സമയപരിധി അനുവദിച്ചു. 2013 ജനുവരി 11നകം ലേലനടപടികള്‍ പൂര്‍ത്തിയാക്കാനാണ്‌ കോടതി ഉത്തരവ്‌. ലേലത്തിനായി കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സമയപരിധിക്കുള്ളില്‍ ലേലനടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യനടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ്‌ നല്‍കി. സ്പെക്ട്രം ലേലം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി അല്ലാതെ രാജ്യത്തെ മറ്റൊരു കോടതിയും സ്വീകരിക്കില്ലെന്നും ജസ്റ്റിസ്‌ കെ.എസ്‌.രാധാകൃഷ്ണന്‍, ജസ്റ്റിസ്‌ സി.എസ്‌.സിംഘ്‌വി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. കോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ ലേലം പൂര്‍ത്തിയാക്കുമെന്ന്‌ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി കേന്ദ്രത്തിന്‌ നിര്‍ദ്ദേശം നല്‍കി.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.