ശ്രീനഗറില്‍ നിരോധനാജ്ഞ

Friday 15 September 2017 11:45 am IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മായില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു ശ്രീനഗറിലെ ഖാനിര്‍, റെയ്‌നവാരി, എം.ആര്‍ ഗുഞ്ച്, സഫാ കടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അധികൃതര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. പ്രദേശത്ത് 144 പ്രഖ്യാപിച്ചതായി കാഷ്മീര്‍ പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.