വിസ തട്ടിപ്പ്; 24 വര്‍ഷം ഒളിവിലായിരുന്ന പ്രതി പിടിയില്‍

Friday 15 September 2017 11:12 am IST

മലപ്പുറം: വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തി ഇരുപതിലേറെ വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോഡൂര്‍ ആല്‍പ്പറ്റകുളമ്പ് സ്വദേശി കൈതക്കല്‍ കുഞ്ഞഹമ്മദ്(51) ആണ് പിടിയിലായത്. 1993 ലാണ് കേസിനാസ്പദമായ സംഭവം. വിദേശത്തേക്ക് വിസ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്ന് പ്രതി പണവും പാസ്‌പോര്‍ട്ടും വാങ്ങി. ചെന്നൈയിലെത്തിച്ച് പണമോ പാസ്‌പോര്‍ട്ടോ തിരികെ നല്‍കാതെ മുങ്ങുകയായിരുന്നു. സമാനമായ മറ്റു തട്ടിപ്പുകളിലും ഉള്‍പ്പെട്ടിരുന്ന പ്രതി ഇത്രയും കാലമായി വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ കോഡൂരിലെ ബന്ധുവീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്‌ഐ ബി.എസ്.ബിനു, കെ.സി.ബൈജു, സിപിഒ ഷമീര്‍ ഹുസൈന്‍, രത്‌നകുമാരി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.