ചാത്തന്നൂര്‍: റോഡില്‍ ബഹളം നടക്കുന്നതറിഞ്ഞെത്തിയ പോലീസ് ഔട്ട് പോസ്റ്റിലെ എസ്ഐയേയും സംഘത്തേയും ആക്രമിക്കാന്‍ ശ്രമിക്കുകയും പോലീസ് ജീപ്പിനു നേരേ കല്ലെറിയുകയും ചെയ്ത സംഘത്തില്‍പ്പെട്ട ഒരാളെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പെരിനാട് ഇടവട്ടം സ്റ്റാര്‍ച്ച് ജങ്ഷന് സമീപം തെറ്റിവിള വീട്ടില്‍ സിജോ(19) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 11ന് വൈകിട്ട് ആറരയോടെ തഴുത്തലയിലായിരുന്നു സംഭവം. ഇവിടെ ബഹളം നടക്കുന്നതറിഞ്ഞ് ജീപ്പിലെത്തിയ കണ്ണനല്ലൂര്‍ പോലീസ് ഔട്ട് പോസ്റ്റിലെ എസ്ഐ ശശാങ്കന് ആചാരി, ഡ്രൈവര്‍ ഷെരീഫ് എന്നിവര്‍ക്കു നേരേ ആക്രമണം നടത്താന്‍ ശ്രമിച്ചശേഷം പോലീസ് ജീപ്പിന് നേരെ സംഘം കല്ലെറിഞ്ഞ് രക്ഷപെടുകയായിരുന്നു. ജൂനിയര്‍ എസ്ഐ ട്വിങ്കിള്ശശിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: