ലണ്ടന്‍ മെട്രോയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

Friday 15 September 2017 2:16 pm IST

  ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയില്‍ വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്വേയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. സ്റ്റേഷന്റെ പിന്‍ഭാഗത്ത് ഒരു വെള്ള നിറത്തിലുള്ള കണ്ടെയ്‌നര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ഏള്‍സ് കോര്‍ട്ട് മുതല്‍ വിംബിള്‍ഡണ്‍ വരെയുള്ള മെട്രോ ഗതാഗതം നിര്‍ത്തിവെച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.