ന്യൂദല്‍ഹി: സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച നിയമങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
അതേസമയം റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര, ഹരിയാന സര്‍ക്കാരുകള്‍ക്കും സിബിഎസ്ഇക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്തെങ്ങുമുള്ള സ്കൂളുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തോടും സിബിഎസ്ഇയോടും കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: