തിരുവനന്തപുരം : നഗരസഭ എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി നഗര ശുചീകരണത്തിനായുള്ള 25 പിക്അപ്പ് ഓട്ടോറിക്ഷകള്‍ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് ഫഌഗ് ഓഫ് ചെയ്തു.
നഗരത്തിലെ 25 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിലേയ്ക്കാണ് വിതരണം ചെയ്യുന്നത്. നഗരത്തിലെ പൊതുസ്ഥലങ്ങളിലെ ശുചീകരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലേയ്ക്കാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. നഗരസഭ നടപ്പിലാക്കുന്ന വികേന്ദ്രികൃത മാലിന്യ സംസ്കരണ പദ്ധതികളായ തുമ്പൂര്‍മൂഴി, എയ്റോബിക് ബിന്നുകളുടെ പ്രവര്‍ത്തനത്തിന് മെറ്റീരിയല്‍ð റിക്കവറി ഫെസിലിറ്റി, റിസോഴ്സ് റിക്കവറി സെന്ററുകള്‍ എന്നിവിടങ്ങളില്‍ðനിന്ന് അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കും വാഹനങ്ങള്‍ കൂടുതല്‍ ഉപയോഗപ്രദമാകുമെന്നും മേയര്‍ അറിയിച്ചു.
നഗരസഭാ ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖിരവികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ð ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ശ്രീകുമാര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫീറാബീഗം, ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.ആര്.സതീഷ്കുമാര്‍, വിവിധ വാര്‍ഡുകളില്‍ðനിന്നുള്ള കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.കെ.ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, വിവിധ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: