വര്‍ക്കല: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ താലൂക്ക് ആശുപത്രിയിലേയ്ക്ക് ബിജെപി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ബിജെപി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു, ബിജെപി സംസ്ഥാന സമിതി അംഗം ആലംങ്കോട് ദാനശീലന്, ഒബിസി മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശരണ്യ സുരേഷ്, മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ചാവര്‍കോട് ഹരിലാല്‍, അജുലാല്‍, ജീനരാജീവ്, കൗണ്‍സിലര്‍മാരായ സുനില്‍കുമാര്‍, പ്രിയ ഗോപന്, സ്വപ്നശേഖര് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: