സിപിഎം ഭരണത്തില്‍ കേരളം ഗുണ്ടകളുടെ നാടായി: സമ്പിത് പാത്ര

Friday 15 September 2017 7:07 pm IST

ന്യൂദല്‍ഹി: സിപിഎമ്മിന്റെ ഭരണത്തില്‍ കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറിയെന്ന് ബിജെപി ദേശീയ വക്താവ് സമ്പിത് പാത്ര പറഞ്ഞു. ദേശീയതയ്‌ക്കെതിരായ കേരളത്തിലെ ഇടത്-ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഹിന്ദു സ്ട്രഗിള്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുകയാണ്. .ഇടത്-ഇസ്ലാമിക ഭീകരവാദം രാജ്യത്തിന് പുറത്ത് നിന്നുവന്ന ഭിന്നിപ്പിക്കുന്ന ആശയങ്ങളാണ്. ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ഇവ രണ്ടും കേരളത്തില്‍ ഒന്നിച്ചാണ് നീങ്ങുന്നത്. 1965ലെ ഇന്തോ-ചൈന യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം നല്‍കിയതിന് പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട നേതാവാണ് മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ എന്ന കാര്യം മറക്കരുത്. അതാണ് സി.പി.എമ്മിന്റെ നയം. കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങളാണ് ഏറെയും.അവിടെ പാര്‍ട്ടിയാണ് എന്ത് കഴിക്കണമെന്നും എന്ത് ഉടുക്കണമെന്നും എന്ത് തൊഴിലില്‍ ഏര്‍പ്പെടണമെന്നും തീരുമാനിക്കുന്നത്. അവിടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇവിടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, ഇപ്പോള്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. ആര്‍.എസ്.എസിലേക്കും ബി.ജെ.പിയിലേക്കും ഒരുപാട് പേര്‍ ചേര്‍ന്നിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വകവരുത്തുന്നത്. 1969ല്‍ തലശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. അവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും സി.പിഎം. സംസ്ഥാന സെക്രട്ടറിയുമാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകനും ദളിതുമായ രാജേഷ് കൊല്ലപ്പെട്ടപ്പോള്‍ ടി.വിയില്‍ ഒരു ചര്‍ച്ചയും ഉണ്ടായില്ല. എന്നാല്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ അത് പ്രധാന വാര്‍ത്തയായെന്നും സമ്പിത് പാത്ര കുറ്റപ്പെടുത്തി.  ഐഎസ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍, അല്‍ഖ്വയദ് പോലുള്ള സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കുകയാണെന്ന് കേരളമെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി എ.ജെ.അനൂപ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.