ജെഎസ്എസ് ജില്ലാ സമ്മേളനം ഇന്നു മുതല്‍

Friday 15 September 2017 8:03 pm IST

ചേര്‍ത്തല: ജെഎസ്എസ് (രാജന്‍ബാബു വിഭാഗം) ജില്ലാ സമ്മേളനം ഇന്നും നാളെയും ചേര്‍ത്തല എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ 8752 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 175 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും മദ്യനയത്തിനുമെതിരെ ശക്തമായ സമര പരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കും. 16ന് വൈകിട്ട് അഞ്ചിന് ജില്ലാ കമ്മിറ്റി യോഗം ചേരും. 17 ന് രാവിലെ 9.45 ന് സംസ്ഥാന കമ്മിറ്റി അംഗം എസ്. ഗോപിനാഥ് പതാക ഉയര്‍ത്തും. പത്തിനു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാജന്‍ ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രാധാഭായി ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.പി സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.