ചേര്‍ത്തല: മായിത്തറയില്‍ രണ്ടു വീടുകളില്‍ മോഷണം. 24 പവനോളം സ്വര്‍ണാഭരണങ്ങളും 16,500 രൂപയും അപഹരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കേശവ ഭവനത്തില്‍ സോണിയുടെയും ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് കൊച്ചുവെളി നിവാസില്‍ സന്തോഷിന്റെയും വീട്ടിലാണ് മോഷണം നടന്നത്.
സോണിയുടെ വീട്ടില്‍ നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന രമേുക്കാല് പവന്റെ മാലയുള്‍പ്പെടെ ആറേമുക്കാല്‍ പവന്റെ സ്വര്‍ണവും 3,500 രൂപയുമാണ് അപഹരിച്ചത്. സന്തോഷിന്റെ വീട്ടില്‍ നിന്നും 17 പവന്റെ സ്വര്‍ണവും 13,000 രൂപയുമാണ് മോഷ്ടിച്ചത്.
ഇരു വീടുകളിലും അടുക്കള വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഡോഗ്സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്ന് വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഒരേ സംഘം തന്നെയാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. അര്‍ത്തുങ്കല്‍, മാരാരിക്കുളം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: