ചെന്നിത്തലയുടെ ആരോപണം വിലകുറഞ്ഞത്: കോടിയേരി

Friday 15 September 2017 9:34 pm IST

തിരുവനന്തപുരം: ഇ.കെ. നായനാര്‍ സ്മാരക നിര്‍മാണത്തിനായി ജനങ്ങള്‍ നല്‍കിയ സംഭാവന കള്ളപ്പണമാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വിലകുറഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ കോടിയേരി ബാലകൃഷ്ണന്‍. കാനറാ ബാങ്കിന്റെയും ഇന്ത്യന്‍ ബാങ്കിന്റെയും രണ്ട് അക്കൗണ്ടുകള്‍ വഴിയാണ് പണം മുഴുവന്‍ ട്രസ്റ്റിന് ലഭിച്ചത്. ഇതുവരെയായി 9381 ഇടപാടുകള്‍ ഈ അക്കൗണ്ടുകളില്‍ നടന്നിട്ടുണ്ട്. പ്രാദേശികമായി ശേഖരിച്ച പണം അതത് മേഖലകളിലെ ബാങ്കിന്റെ ബ്രാഞ്ചുകള്‍ വഴിയും മറ്റ് ബാങ്കുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വഴിയുമാണ് ട്രസ്റ്റിന്റെ അക്കൗണ്ടില്‍ ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പണം നിക്ഷേപിച്ച ആളുകള്‍ക്ക് ട്രസ്റ്റിന്റെ രസീതും നല്‍കിയിട്ടുണ്ട്. ട്രസ്റ്റിന് നേരിട്ട് പണം നല്‍കിയവര്‍ക്കും രസീത് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.