ജില്ലാ പഞ്ചായത്ത് 6.6 ശതമാനം, കോര്‍പ്പറേഷന്‍ 13.35 ശതമാനം പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഏറെ പിന്നില്‍

Friday 15 September 2017 9:44 pm IST

കോഴിക്കോട്: ജില്ല വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നില്‍. ജില്ലയുടെ ഇതുവരെയുള്ള പദ്ധതി ചെലവ് 14.98 മാത്രം.തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ആകെ പ്ലാന്‍ ഫണ്ട് വകയിരുത്തിയത് 48181.79 ലക്ഷം രൂപയാണ്. ഇതുവരെ ചെലവഴിച്ചത് 7216.62 ലക്ഷം മാത്രം. ഗ്രാമപഞ്ചായത്തുകളുടെ ചെലവ് 18.26 ശതമാനവും, ബ്ലോക്ക് പഞ്ചായത്ത് 14.28 ശതമാനവും , ജില്ലാ പഞ്ചായത്ത് 6.66 ശതമാനവുമാണ്., നഗരസഭകളുടേത് 14.98 ശതമാനവും, കോര്‍പറേഷന്റേത് 13.35 ശതമാനവുമാണ് പദ്ധതി ചെലവ്. സെപ്റ്റംബര്‍ 14 വരെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പ്ലാന്‍ ഫണ്ട് ചെലവഴിച്ചത് കായണ്ണ ഗ്രാമപഞ്ചായത്തും (47.9 %) പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും (26.71 %) മുക്കം നഗരസഭയും (24.3 %) ആണ്. ഏകദേശം 1696.84 ലക്ഷം രൂപ ബില്‍ വരുന്ന പൂര്‍ത്തിയായ 312 സ്പില്‍ ഓവര്‍ പ്രൊജക്ടുകളുടെ ബില്‍ സമര്‍പ്പിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തുകളില്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടും ബില്‍ സമര്‍പ്പിക്കാത്ത സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ 212 എണ്ണമാണ്. ഇതിന്റെ ബില്‍ തുക 463.61 ലക്ഷം രൂപ വരും. ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായ 19 സ്പില്‍ ഓവര്‍ പ്രൊജക്ടുകളിലും (ബില്‍ തുക 122.27 ലക്ഷം രൂപ) ജില്ലാ പഞ്ചായത്തില്‍ 40 സ്പില്‍ ഓവര്‍ പ്രൊജക്ടുകളിലും (480 ലക്ഷം) നഗരസഭകളില്‍ 24 സ്പില്‍ ഓവര്‍ പ്രൊജക്ടുകളിലും (68.09 ലക്ഷം) കോര്‍പറേഷനില്‍ 17 സ്പില്‍ ഓവര്‍ പ്രൊജക്ടുകളിലും (562.87 ലക്ഷം) ബില്‍ സമര്‍പ്പിച്ചിട്ടില്ല. പദ്ധതി നിര്‍വഹണത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഇതില്‍ വിട്ടുവീഴ്ചയുണ്ടാവാന്‍ പാടില്ലെന്നും ഡി.പി.സി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ കോഴിക്കോട് ജില്ല വളരെ പിന്നിലാണ്. എവിടെയൊക്കെയോ തടസ്സങ്ങള്‍ ഉണ്ടാവുന്നു. സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടും ബില്ലുകള്‍ സമര്‍പ്പിക്കാത്തതില്‍ അടിയന്തിരമായി മാറ്റമുണ്ടാവണം. ജില്ലാ പദ്ധതി തയാറുക്കന്നതിന്റെ ഭാഗമായി 16 ഉപസമിതികള്‍ രൂപവത്കരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ ഒരംഗമായിരിക്കും ഓരോ ഉപസമിതിയുടെയും ചെയര്‍മാന്‍. വിദഗ്ധനായിരിക്കും വൈസ് ചെയര്‍മാന്‍ അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കോര്‍റേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, അസി. കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സെക്രട്ടറി പി.ഡി ഫിലിപ്പ്, ഡെപ്യൂട്ടി ഡി.പി.ഒ ഡോ. സാബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.