കോട്ടയം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കരാറുകാര്‍ കോടതിയിലേക്ക്. അതിരമ്പുഴ സ്വദേശികളായ ജോര്‍ജ്ജുകുട്ടി, ജെറിന് ജോര്‍ജ്ജ് എന്നീ കരാറുകാരാണ് ബില്ല് മാറിക്കിട്ടാത്തതിന്റെ പേരില്‍ കോടതിയെ സമീപിക്കുന്നത്. ജോര്ജ്ജുകുട്ടിക്ക് തലയോലപ്പറമ്പ് എ.ജെ.ജോണ്‍ മെമ്മോറിയല്‍ സ്കൂളിലെ പണികളുമായി ബന്ധപ്പെട്ട പണമാണ് ലഭിക്കാനുള്ളത്. അങ്ങാടിപ്പള്ളി കസ്തൂര്‍ബ റോഡിന്റെ ഓടനിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ തുകയാണ് ജെറിന് ജോര്‍ജ്ജിന് ലഭിക്കാനുള്ളത്. മന്ത്രിയുള്‍പ്പെടെ അധികൃതര്‍ക്ക് പരാതി കൊടുത്തെങ്കിലും യാതൊരു നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: