കോട്ടയം: അന്തര്‍ ദേശീയ മര്‍ത്തമറിയം വനിതാസമാജം വാര്‍ഷിക സമ്മേളനം 28 മുതല്‍ ഒക്ടോബര്‍ 1 വരെ പന്തളം എമിനന്‍സ് പബ്ലിക് സ്കൂളില്‍ നടക്കും.
പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് അദ്ധ്യക്ഷനാകുന്ന സമ്മേളനം തോമസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഗിരിജ മുഖ്യസന്ദേശം നല്‍കും.
കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. എം. ഒ. ജോണ്‍, ഡോ. ജോര്‍ജ്ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും. ‘വിശുദ്ധന്മാരുടെ വിശ്വാസത്തിലേക്കും സഹനത്തിലേക്കുമുള്ള ദൈവവിളി’ എന്ന വിഷയത്തെ അധികരിച്ച് വിവിധ ക്ലാസ്സുകള്‍ നടക്കും. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, സാഹിത്യകാരന് ബന്യാമിന്, വീണാ ജോര്‍ജ്ജ് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രസ്ഥാനം കേന്ദ്ര ഉപാധ്യക്ഷന്‍ ഫാ. മാത്യു വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി പ്രൊഫ. മേരി മാത്യു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: