ഗവേഷണ ഫലം ജനങ്ങളില്‍ എത്തിക്കണം

Friday 15 September 2017 10:16 pm IST

കുമരകം: കേരളത്തിലെ കാര്‍ഷിക സര്‍വ്വകലാശാല കേന്ദ്രങ്ങളില്‍ നടന്നു വരുന്ന വിവിധങ്ങളായ ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്കു കഴിയണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പുതിയ ഓഫീസ്- ലാബ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കാര്‍ഷിക സര്‍വ്വകലാശാല ഈ രംഗത്ത് മികച്ച വിജയമാണ് കൈവരിച്ചിട്ടുളളത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കൃഷിയിറക്കുന്നതിന് യോജിച്ച നാല് തരം നെല്‍വിത്തുകളാണ് ഇവിടെ ഗവേഷണം പൂര്‍ത്തിയായിട്ടുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.