കോട്ടയം: നഗരത്തില്‍ കോട്ടയം -കുമരകം റോഡില്‍ ബേക്കര്‍ ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു.
ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ മുണ്ടക്കല്‍ ശശികുമാറിന്റെ കാറാണ് തീപിടിച്ചത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചെറുവാണ്ടൂരില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു കാറ്. കാറില്‍ ഉടമ മാത്രമെ ഉണ്ടായിരുന്നുള്ളു.
കാറിന്റെ എഞ്ചിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് റേ#ാഡിലേക്ക് ഒതുക്കി നിര്‍്ത്തി. തുടര്‍ന്ന് ബാറ്ററിയുടെ വയര്‍ വിച്ഛേദിക്കുകയും കൈയ്യിലുണ്ടായിരുന്ന വെള്ളം ഒഴിക്കുകയും ചെയ്തു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപടര്‍ന്നു. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: