ഈരാറ്റുപേട്ട: ഭാര്യയുടെദേഹത്ത് ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിനുശേഷം ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന പ്രതി അറസ്റ്റിലായി.ഉപ്പുതറ അമ്പലമേട്ടില്‍ മനോജ് (28) ആണ് പിടിയിലായത്..കഴിഞ്ഞ ഏപ്രില്‍ 13ന് ആണ് സംഭവം.വിവാഹം കഴിച്ച് ഈരാറ്റുപേട്ട നടയ്ക്കല്‍ ഭാഗത്ത് വാടകയ്ക്ക്താമസിച്ചുവരവെ സ്ത്രീധനം കുറഞ്ഞുപോയിയെന്ന് പറഞ്ഞ് മാനസികമായും, ശാരീരികമായും ഭാര്യയെ പീഡിപ്പിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഈരാറ്റുപേട്ട പോലീസാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: