കോട്ടയം: ഇന്ത്യയില്‍ 2017 ഒക്ടോബര്‍ ആറ് മുതല്‍ 27 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ പ്രചരാണാര്‍ത്ഥം കേരളത്തില്‍ ഒരു മില്യണ്‍ ഗോളുകള്‍ അടിക്കും. 27 വൈകിട്ട് മൂന്ന് മുതല്‍ ഏഴുമണി വരെയാണ് ഗോളടിക്കാനുളള സമയം. പ്രായപരിധിയില്ലാതെ ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കേരളത്തിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഇതേ ദിവസം ഗോളടിക്കാന്‍ സൗകര്യം ഒരുക്കും. ഒരു മില്യണ്‍ ഗോളടിക്കുന്നതിന് ഓരോ ഗ്രാമ പഞ്ചായത്തുകളില്‍ 2000, മുനിസിപ്പാലിറ്റികളില്‍ 10,000, കോര്‍പ്പറേഷനുകളില്‍ 15,000 ഗോളുകള്‍ വീതമാണ് അടിക്കുക. പൊതുജന പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുക. കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ പ്രചരണാര്‍ത്ഥം നടത്തുന്ന ബോള്‍ റണ്‍ ഒക്ടോബര്‍ നാലിന് കോട്ടയത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: