കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Friday 15 September 2017 10:26 pm IST

  തൊടുപുഴ: എക്‌സൈസ് സംഘം നടത്തിയ പെട്രോളിങിനിടെ കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തങ്കമണി പുഷ്പഗിരി അക്കരപ്പറമ്പില്‍ സാന്റിഷ്(32) ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ ആദര്‍ശ്(അച്ചു) ആണ് ഓടി രക്ഷപ്പെട്ടത്. പ്രതിയുടെ പക്കല്‍ നിന്നും 800 ഗ്രാം കഞ്ചാവും പിടികൂടി. ഇയാളുടെ ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും നാട്ടില്‍ പണിക്കെത്തിയ ആളാണ് തനിക്ക് കഞ്ചാവ് നല്‍കിയതെന്നാണ് സാന്റിഷ് നല്‍കുന്ന മൊഴി. കഞ്ചാവ് വാങ്ങിക്കാനെത്തിയ ആളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇയാള്‍ പറയുന്നു. ഇന്നലെ വൈകിട്ട് 3 മണിയോടെ മ്രാലയ്ക്ക് സമീപത്ത് നിന്നുമാണ് പ്രതി പിടിയിലാവുന്നത്.തൊടുപുഴ റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സെല്‍വരാജ്, പ്രിസന്റീവ് ഓഫീസര്‍ ബിന്‍ഷാദ്, പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. മൂന്ന് വര്‍ഷത്തിനിടെ തൊടുപുഴയില്‍ പിടികൂടിയ ഏറ്റവും വലിയ കേസാണിത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.