കട്ടപ്പന: യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജകമണ്ഡലം വൈസ് പ്രസിഡിന്റിനെ വീട് കയറി ആക്രമിച്ച കേസില്‍ രണ്ട് പേരെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ ചെറുവള്ളില്‍ സിബിമാത്യുവിനെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വീട്ടില്‍ കയറി ആക്രമിച്ചത്.
ഉപ്പുതറ ക്വാട്ടേഴ്സ് പടിയില്‍ പുതുപ്പറമ്പില്‍ ജോബിജോയി (26), ഉപ്പുതറ മാട്ടുതാവളം മക്കപ്പുഴ പുളിക്കല്‍ അലക്സ് ആന്റണി (20) എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി അക്രമിച്ച ശേഷം ഒളിവിലായിരുന്നു 4 പ്രതികളും.
ഇതില്‍ രണ്ട് പേര് ഇനിയും ഒളിവിലാണ്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തെയും ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ സിബിമാത്യു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: