തിരുവനന്തപുരം: വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും ആറു വീതം സിറ്റുകള്‍ നേടി.
എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍ : കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല തെക്ക്-ഹരിലാല്‍-41, തേവലക്കര കോയിവിള പടിഞ്ഞാറ്-പി.ഓമനക്കുട്ടന്-139, കോട്ടയം പാമ്പാടി കാരിക്കാമറ്റം-മധുകുമാര്‍ കെ.എസ്-247, കാഞ്ഞിരപ്പള്ളി മാനിടുംകുഴി കുഞ്ഞുമോള്‍ ജോസ്-145, വയനാട് കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി-ബിന്ദു-92, ആലപ്പുഴ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ്-ശ്യാം കുമാര്‍-1003
യുഡിഎഫ് വിജയിച്ചവ : മലപ്പുറം പെരുവള്ളൂര്‍ കൊല്ലംചിന-ഖദീജ കെ.റ്റി-469, കണ്ണൂര്‍ രാമന്തളി സെന്‍ട്രല്‍-രാജേന്ദ്രകുമാര്‍ കെ.പി-23, കണ്ടല്ലൂര്‍ കൊപ്പാറേത്ത് എച്ച്എസ്- തയ്യില്‍ പ്രസന്നകുമാരി-235, കോഴിക്കോട് തിക്കൊടി പുറക്കാട്-രാഘവന്-215, ആലപ്പുഴ ചേര്‍ത്തല തെക്ക് കളരിക്കല്‍-മിനി കുഞ്ഞപ്പന് -177, മലപ്പുറം തിരൂര്‍ നഗരസഭയിലെ തുമരക്കാവ്-നെടിയില് മുസ്തഫ-2.
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മാനിടുംകുഴി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് എന്നിവ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ആലപ്പുഴ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൊപ്പാറേത്ത് എച്ച്എസ്എല്‍ എല്‍ഡിഎഫില്‍ നിന്നു യുഡിഎഫും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: