ഇരിക്കൂര്‍: മാമാനിക്കുന്ന് മഹാദേവീക്ഷേത്രത്തില്‍ പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നടക്കുന്ന ദേവീഭാഗവത നവാഹയജ്ഞം ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന് മൂസ്സത് ഭദ്രദീപംകൊളുത്തി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ നവാഹയജ്ഞം ഉദ്ഘാടനം ചെയ്തു. 24ന് നവാഹയജ്ഞം സമാപിക്കും. തുടര്‍ന്ന് 9 ദിവസം ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, സോപാന സംഗീതം, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. 24ന് രാവിലെ 10ന് ഇരിക്കൂര്‍ ടൗണില്‍ നിന്നും ക്ഷേത്രത്തിലേക്ക് വിളമ്പര ജാഥ നടത്തും. സംഗീതോത്സവം 24ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. 25ന് നൃത്തനൃത്ത്യങ്ങള്‍, 26ന് ജീവനകല ബംഗ്ലൂര് ആശ്രമ ഗായകന് മുരുകദാസ് നയിക്കുന്ന ഭജനാമൃതം 27ന് സംഗീതാര്‍ച്ചന, 28ന് സംഗീതാര്‍ച്ചന, 29ന് ഉദയാസ്തമന സംഗീതാര്‍ച്ചന എന്നിവയുണ്ടാകും. 30ന് വിജയദശമി ദിനത്തില്‍ വിദ്യാരംഭം, സംഗീതാരംഭം, ഭജനാമൃതം, നൃത്തസന്ധ്യ എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: