കണ്ണൂര്‍: വിവിധ കാരണങ്ങളാല്‍ കൃത്യസമയത്ത് പുതുക്കാന്‍ സാധിക്കാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് റദ്ദായിപോയവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് ഒക്ടോബര്‍ 31 വരെ പുതുക്കാം. 1997 ജനുവരി ഒന്ന് മുതല്‍ 2017 ജൂലൈ 31 വരെയുളള കാലയളവില്‍ എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍ അര്‍ദ്ധ-സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും 90 ദിവസത്തിനുളളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍, നിശ്ചിതസമയ പരിധികഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍, ആരോഗ്യ കാരണങ്ങളാലും ഉപരിപഠനാര്‍ത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത, രാജിവെച്ചവര്‍ എന്നിവര്‍ക്ക് ആനുകൂല്യം ലഭിക്കും. ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് മുഖേന പ്രതേ്യക പുതുക്കല്‍ നടപടികള്‍ നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: