കണ്ണൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന അര്‍ഹരായ ഒബിസി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017-18 വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ വിതരണം ചെയ്യാനാകൂ. ആധാര്‍ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ ആധാര്‍ രജിസ്ട്രേഷന് നടത്തുന്നതിനും, ആധാര്‍ ലഭ്യമായവര്‍ ആയത് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: