ചെറുപുഴ: തോമാപുരം ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നത് 10 വയസു മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന 70 കുട്ടികളാണ്. മുന്‍ കേരള വോളിബോള്‍ ടീമംഗം പി.കെ.മനോജാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്ക് മികച്ച അവസരങ്ങളാണ് വോളിബോള്‍ നല്‍കുന്നത്. എന്നാല്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള അവസരമൊരുക്കുകയാണ് ഇവിടെ. ജേസീസ് ചിറ്റാരിക്കാല്‍ ചാപ്റ്ററാണ് ക്യാമ്പിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്. എല്ലാ അധ്യയന ദിവസങ്ങളിലും വൈകുന്നേരമാണ് പരിശീലനം നല്‍കുന്നത്. ആണ് കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ 70 പേരാണ് പരിശീലനത്തിനായി എത്തുന്നത്. വോളിബോളില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിറ്റാരിക്കാല്‍ വോളിബോള്‍ അക്കാഡമിയുമായി ബന്ധപ്പെടാം. ഫോണ്‍:9495390019.
പ്രതികരിക്കാൻ ഇവിടെ എഴുതുക: