പരാതി നല്‍കി

Friday 15 September 2017 11:57 pm IST

തളിപറമ്പ്: ടിടികെ ദേവസ്വത്തിന്റെ കീഴിലുള്ള രാജരാജേശ്വര ക്ഷേത്രത്തിലുള്ള ഗണപതി എന്ന കൊമ്പനെ കഴിഞ്ഞ കുറെ മാസങ്ങളായി ഒരേ സ്ഥലത്തു തന്നെ കെട്ടി പീഡിപ്പിക്കുന്നതിനെതിരെ കണ്ണൂര്‍ ജില്ലയിലെ ആനപ്രേമി സംഘമായ പ്രസാദ് ഫാന്‍സ് അസ്സോസിയേഷന്‍ ടിടികെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ബന്ധപ്പെട്ട ഫോറസ്റ്റ് അധികാരികള്‍ക്കും പരാതി നല്‍കി. ആനയുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റില്‍ അപാകതകള്‍ ഉള്ളതു കൊണ്ടാണ് ആനയെ അഴിച്ചു മാറ്റി കേട്ടാത്തതെന്നാണ് സൂചന. കേരളത്തില്‍ ഇന്നുള്ള നാട്ടാനകളില്‍ 400 ഓളം ആനകള്‍ക്ക് മതിയായ രേഖകള്‍ ഇല്ലാത്തവയാണ്. ആനകളുടെ ആവാസവ്യവസ്ഥ പ്രകാരം ഒരു സ്ഥലത്തു തന്നെ കൂടുതല്‍ കാലം നില്‍ക്കാതെ ഭക്ഷണവും വെള്ളവും തേടി കാട് വിട്ടു കാട് തേടി പോകുന്ന സ്വഭാവം ഉള്ളവയാണ്. ഈ സാഹചര്യത്തില്‍ ജീവിച്ചു വരുന്ന ആനകളെ ഇത്രയേറെ കാലം കെട്ടി ഇടുന്നത് ആനകളുടെ ജീവന് ആപത്തും അതേപോലെ സ്വഭാവ മാറ്റത്തിനും കാരണമാകാറുണ്ട്. പരാതി പരിഹാരം എന്നോണം ക്ഷേത്ര ബോര്‍ഡ് അംഗങ്ങളെയും, നാട്ടുകാരെയും ആന പ്രേമികളെയും ഉള്‍പ്പെടുത്തി ഒരു സംരക്ഷണ കമ്മിറ്റി രൂപീകരിക്കണം എന്ന നിര്‍ദേശവും അസോസിയേഷന്‍ മുന്നോട്ടു വെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.