ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഉത്തരകൊറിയ

Saturday 16 September 2017 7:59 am IST

പ്യോങ്​യാങ്​: ആണവപദ്ധതികളുമായി മുന്നോട്ട്​ പോകുമെന്ന് ഉത്തരകൊറിയ. ജപ്പാന്​ മുകളിലൂടെ ബാലിസ്​റ്റിക്​ മിസൈല്‍ പരീക്ഷണം നടത്തിയതിന്​ പിന്നാലെയാണ്​ ആണവപദ്ധതികളില്‍ നിന്ന്​ പിന്നോട്ടില്ലെന്ന്​ ഉത്തരകൊറിയ അറിയിച്ചിരിക്കുന്നത്​. ശനിയാഴ്​ച പോങ്​യാങ്ങിലെ സുനാന്‍ വിമാനതാവളത്തില്‍ നിന്നാണ്​ ഉത്തരകൊറിയ ബാലിസ്​റ്റിക്​ മിസൈല്‍ പരീക്ഷിച്ചത്​. 3700 കിലോ മീറ്റര്‍ സഞ്ചരിച്ച മിസൈല്‍ 770 കി.മീറ്റര്‍ ഉയരത്തിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്​. ബാലിസ്​റ്റ്​ക്​ മിസൈലും ആണവായുധ പരിപാടികളുമായി മുന്നോട്ട്​ പോകുന്നതിനെതിരെ യു.എന്‍ രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തിയതിനുള്ള മറുപടിയായാണ്​ ജപ്പാന്​ മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്​. സൈനിക ശക്​തിയില്‍ അമേരിക്കക്കൊപ്പമെത്തുക എന്നതാണ്​ ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന്​ ഒൗദ്യോഗിക വാര്‍ത്ത എജന്‍സി റിപ്പോർട്ട് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.