ലണ്ടൻ ആക്രമണത്തിനു പിന്നിൽ ഐഎസ്

Saturday 16 September 2017 8:33 am IST

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം അറിയിച്ചത്. ആക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ട്യൂബ് സ്റ്റേഷനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 8.20നാണ് സ്ഫോടനമുണ്ടായത്. ബാഗില്‍ സൂക്ഷിച്ച ബക്കറ്റില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ നിന്നു കണ്ടെത്തിയ മറ്റൊരു സ്ഫോടക വസ്തു നിര്‍വീര്യമാക്കുകയും ചെയ്തെന്ന് ലണ്ടന്‍ പോലീസ് പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്. ആറു മാസത്തിനിടെ ബ്രിട്ടനിലുണ്ടാവുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. നാല് ആക്രമണങ്ങളിലായി 36 പേര്‍ മരിച്ചിരുന്നു. മൂന്നിടത്ത് ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.