സുഷമ സ്വരാജിന് നന്ദി അറിയിച്ച് സിബിസിഐ

Saturday 16 September 2017 11:11 am IST

ന്യൂദല്‍ഹി: തുടര്‍ച്ചയായ നയതന്ത്ര നീക്കങ്ങളിലൂടെ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി പറഞ്ഞ് കേരള കാത്തലിക് ബിഷപ്പ് കൌസില്‍ ഓഫ് ഇന്ത്യ. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്ക്കരാനസ് നന്ദി അറിയിച്ച് കത്തയയ്ക്കുകയായിരുന്നു. ഇപ്പോള്‍ വത്തിക്കാനില്‍ കഴിയുന്ന് ഫാ.ടോം ഉഴുന്നാല്‍ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ സുഷമ സ്വരാജുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. ഐഎസ് ഭീകരരുടെ പിടിയിലെ ദുരിതങ്ങള്‍ ഫാ. ടോം പങ്കുവച്ചിരുന്നു. മോചനത്തിനായി നിരന്തരം ശ്രമിച്ച സര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കുമുള്ള നന്ദിയും ഫാ. ടോം അറിയിച്ചിരുന്നു. ഫാ. ടോമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജും നന്ദി രേഖപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.