ചെന്നൈ: നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ഡയറക്ടര്‍ അജിത്, ജീവനക്കാരായ അനില്‍, മഹേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിർമ്മൽ കൃഷ്ണയുടെ ബിസിനസ് ഇടപാടുകളിൽ ബിനാമികളായി പ്രവർത്തിച്ചിരുന്നവരാണ് ഇവര്‍.
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിർമ്മൽ കൃഷ്ണയുടെയും പാർട്ണർമാരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. നിർമ്മൽ വിദേശത്തേക്ക് കടന്നതായ അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഏറ്റവുംകൂടുതൽ മലയാളികൾ തട്ടിപ്പിനിരയായ സാഹചര്യത്തിലും നിർമ്മലിന് കേരളത്തിലും ബിസിനസ് ഇടപാടുകളും സമ്പാദ്യങ്ങളുമുള്ളതിനാലും ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: