ജയസൂര്യയുടെ കായൽ കൈയേറ്റം: വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു

Saturday 16 September 2017 2:39 pm IST

മൂവാറ്റുപുഴ: ചലച്ചിത്ര നടൻ ജയസൂര്യ കായൽ പുറമ്പോക്ക് കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഒരു മാസത്തിനകം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറുമെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു. വിജിലൻസ് റിപ്പോർട്ട് കോടതി പിന്നീട് പരിശോധിക്കും. കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യയ്‌ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടി നിർമിച്ചതും ചുറ്റുമതിൽ കെട്ടിയതും കായൽ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു പരാതിക്കാരൻറെ ആരോപണം. തുടർന്ന് 2014ൽ അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന് കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു. തുടർന്ന് നടപടി ഉണ്ടാകാത്തതിനാൽ പരാതിക്കാരൻ വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.