എം.എസ് സുബ്ബലക്ഷ്മി ദേശീയ സംഗീതോത്സവം

Saturday 16 September 2017 4:53 pm IST

തിരുവനന്തപുരം: കൊല്ലം സ്‌റ്റേജ് ഇന്ത്യ പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്ററും കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ എം.എസ് സുബ്ബലക്ഷ്മി ദേശീയ സംഗീതോത്സവം നടന്നു. എം.എസ് സുബ്ബലക്ഷിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലാളിത്യവും എളിമത്വവുമാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ മുഖമുദ്രയെന്നും അവര്‍ ഓര്‍മ്മിച്ചു. സുബ്ബലക്ഷ്മി അതിഥിയായി കൊട്ടാരത്തിലെത്തിയതിന്റെ ഓര്‍മകളും തമ്പുരാട്ടി പങ്കു വച്ചു. ശബ്‌നം റിയാസും സംഘത്തിന്റെയും സംഗീതാര്‍ച്ചന, പി. ഉണ്ണികൃഷ്ണന്റെ കച്ചേരി എന്നിവ നടന്നു. എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതത്തിലെ സുപ്രധാന മൂഹൂര്‍ത്തങ്ങളുടെ ഫോട്ടോ പ്രദര്‍ശനം, അവരെക്കുറിച്ചുള്ള ഹ്രസ്വചിത്ര പ്രദര്‍ശനം എന്നിവ നടന്നു. ഡോ. രാജാവാരിയറുടെ അദ്ധ്യക്ഷതയില്‍ സെമിനാറും നടന്നു. സെമിനാറില്‍ ഡോ. ബി അരുന്ധതി, എം.പി. സുരേന്ദ്രന്‍, ഡോ. അച്യുത് ശങ്കര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്‌റ്റേജ് ഇന്ത്യ പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ തുളസീധരക്കുറുപ്പ് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.