കഴക്കൂട്ടം: ഓണം വാരാഘോഷ പരിപാടികള്‍ കഴക്കൂട്ടം ജംഗഷനില്‍ നടക്കവേ സ്റ്റേജിന് പിന്നില്‍ പതിയിരുന്ന് കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ സുരേഷ് ബാബുവിനെ കല്ല് കൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. കഴക്കൂട്ടം നേട്ടയക്കോണം മഹേഷ് ഭവനില്‍ സുരേഷ് (38) ആണ് പിടിയിലായത്.ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന പ്രതി കഴക്കൂട്ടം ബൈപാസ് ജംഗഷന് സമീപമുള്ള താമസസ്ഥലത്ത് എത്തി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടി കൂടിയത്. കഴക്കൂട്ടം സൈബര്‍ സിറ്റി സബ് ഡിവിഷന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിഐ എസ്. അജയ് കുമാര്‍, പ്രൊബേഷന്‍ എസ്ഐ സജീവ്, പോലീസുകാരായ പ്രശാന്ത്, പ്രസാദ്, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: