കണ്ണൂര്‍: എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന് പ്രസിഡണ്ടും അധ്യാപക സര്‍വ്വീസ് സംഘടനാ സംസ്ഥാന നേതാവുമായിരുന്ന എം.എം.മുകുന്ദന് നമ്പ്യാരുടെ പതിനഞ്ചാം ചരമ വാര്‍ഷിക ദിനാചരണം എന്‍എസ്എസ് ചാല കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. അനുസ്മരണയോഗം കോര്പ്പറേഷന് കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് കെ.ഒ.സദാനന്ദന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി.ആര്.കുഞ്ഞനന്തന് നമ്പ്യാര്‍, പി.രാമകൃഷ്ണന് നമ്പ്യാര്‍, കെ.ഒ.സജിത്ത്, പി.കെ.ദിലീപ് ബാബു, ഹരീന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: