കക്കൂസ് ടാങ്കില്‍ നിന്നും മലിനജലം ; കുത്തിയിരിപ്പ് സമരത്തിനൊരുങ്ങി പരാതിക്കാരനും കുടുംബവും

Saturday 16 September 2017 8:49 pm IST

ഇരിട്ടി: അയല്‍ക്കാരന്‍ പുതുതായി നിര്‍മിച്ച വീടിന്റെ കക്കൂസ് ടാങ്കില്‍ നിന്നുമുള്ള ജലം കിണര്‍ വെള്ളം മലിനമാക്കിയതായി പരാതി. ഇതു സംബന്ധിച്ചു് ജില്ലാ കലക്ടര്‍, പഞ്ചായത്തധികൃതര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ഉടനെ നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് വീട്ടുടമ പത്രസമ്മേളനത്തിന്‍ അറിയിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ ഓട്ടമരത്ത് താമസിക്കുന്ന ദാറു അമാന്‍ വീട്ടില്‍ വി.അഹമ്മദ് ആണ് താന്‍ 15 വര്‍ഷത്തിലേറെയായി താമസിക്കുന്ന വീടിന്റെ കിണര്‍ മലിനജലം നിറഞ്ഞ് ഉപയോഗ ശൂന്യമായതായി പരാതി നല്‍കിയിരിക്കുന്നത് . തന്റെ വീടിനോടു് ചേര്‍ന്ന് ബാലന്‍ നമ്പ്യാര്‍ എന്നയാളുടെ മകള്‍ക്കു വേണ്ടി നിര്‍മ്മിച്ച വീടിന്റെ കക്കൂസ് ടാങ്കില്‍ നിന്നും വെയിസ്റ്റ് ടാങ്കില്‍ നിന്നും മലിനജലം ഒഴുകിയിറങ്ങിയാണ് കിണര്‍ ജലം മലിനമാവുന്നത്. സേഫ്റ്റി ടാങ്കില്ലാതെയാണ് കക്കൂസ് ടാങ്കും മലിനജല ടാങ്കും ഇവര്‍ നിര്‍മ്മിച്ചിട്ടുള്ളത്. അതാണ് മലിനജലം കിണറിലേക്ക് ഒഴുകിയിറങ്ങാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. പരാതിപ്രകാരം പഞ്ചായത്ത് അധികൃതരെത്തി സ്ഥലം പരിശോധിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇവര്‍ കൈക്കൊണ്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ ജലം പരിശോധിച്ചതില്‍ നിന്നും വെള്ളം ഉപയോഗയോഗ്യമല്ലെന്ന് റിപ്പോര്‍ട്ടും നല്‍കിയിരുന്നെന്നും ഇവര്‍ പറഞ്ഞു. അധികൃതര്‍ എത്രയുംപെട്ടെന്ന് നടപടിയെടുക്കാത്ത പക്ഷം താനും കുടുബവും മുഴക്കുന്ന് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തുമെന്നും ഇവര്‍പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളത്തില്‍ അഹമ്മദിനെ കൂടാതെ യു. റിഷാദും പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.