ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണജൂബിലിക്ക് ഇന്ന് തുടക്കം

Saturday 16 September 2017 5:06 pm IST

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ സുവര്‍ണ ജൂബിലി ആഘോഷ ങ്ങള്‍ക്ക് ഇന്നു മുതല്‍ 20 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കമാകും. ഇന്നു വൈകിട്ട് 5 ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ് എന്നിവര്‍ സംസാരിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി ഹാളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അമൂല്യപുസ്തകങ്ങളുടെ പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും രാവിലെ മുതല്‍ നടക്കും. രാവിലെ 10.30ന് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ പതാക ഉയര്‍ത്തും. 5.30 മുതല്‍ 7.30 വരെ അയിലം ഉണ്ണികൃഷ്ണന്റെ നമുക്ക് ജാതിയില്ല കഥാപ്രസംഗം നടക്കും. 17ന് ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 7.30 വരെ ദൃശ്യ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടംതുള്ളല്‍. തുടര്‍ന്ന് ബി. ശിവകുമാര്‍ അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ കോണ്‍ഫ്‌ളുവന്‍സ് എന്നിവ. 18 തിങ്കളാഴ്ച രാവിലെ 10.30ന് ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവില്‍ എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തും. 12 ന് ജെ. രഘു എഴുതിയ ഹിന്ദുത്വ ഫാഷിസം ചരിത്രവും സിദ്ധാന്തവും എന്ന പുസ്തകം സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യും. ബി. രാജീവന്‍ പുസ്തകം സ്വീകരിക്കും. വൈകീട്ട് 5.30 മുതല്‍ 6.30 വരെ മാനവീയം തെരുവോരക്കൂട്ടത്തിന്റെ നാടന്‍പാട്ട്, 6.30 മുതല്‍ 9 വരെ കെപിഎസിയുടെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നാടകം അവതരിപ്പിക്കും. 19 ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലൂടെ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ.ജി. ബാലമോഹന്‍ തമ്പി, ഡോ മൈക്കിള്‍ തരകന്‍, ഡോ ബി. പദ്മകുമാര്‍, ഡോ എം.എന്‍.ആര്‍. നായര്‍ ഡോ പി. പവിത്രന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. മനോജ് അനന്തപുരിയുടെ വീണക്കച്ചേരി, കഥകളി, ദക്ഷയാഗം എന്നിവ അവതരിപ്പിക്കും. 20ന് ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ഭാഷാ കമ്പ്യൂട്ടിങ്ങും മലയാള ലിപി വിന്യാസവും എന്ന വിഷയത്തില്‍ ഡോ ബി. ഇഖ്ബാല്‍, പി.പി. രാമചന്ദ്രന്‍, അനിവര്‍ അരവിന്ദ്, ഡോ വിധു നാരായണന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4 ന് കവിയരങ്ങ് സുഗതകുമാരി ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ, കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, വിനോദ് വൈശാഖി എന്നിവര്‍ പങ്കെടുക്കും. ആനിജോണ്‍സണ്‍ അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്ത് 7 മുതല്‍ 8 വരെ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.