പുനര്‍ജനി

Saturday 16 September 2017 5:12 pm IST

വിതുര: ശ്രീകാര്യം എന്‍ജിനീയറിങ് കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീം(എന്‍എസ്എസ്) യൂണിറ്റിന്റെ 'പുനര്‍ജനി' പരിപാടിയുടെ ഭാഗമായി വിതുര താലൂക്ക് ആശുപത്രിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അറ്റകുറ്റപ്പണി നടത്താനുള്ള ഫണ്ടില്ലാതിരുന്നതിന്റെ പേരില്‍ മാത്രം ഉപയോഗമില്ലാതായ അര കോടിയിലേറെ രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി. എന്‍എസ്എസ് യൂണിറ്റ് വിതുര ഗവ: വിഎച്ച്എസ്എസില്‍ നടത്തിയ സപ്തദിന ക്യാംപിന്റെ ഭാഗമായെത്തിയ പ്രവര്‍ത്തകരാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതസാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച എട്ട് ലക്ഷം രൂപ മുടക്കി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു പ്രോഗ്രാം ഓഫിസര്‍ പറഞ്ഞു.ക്യാംപിന്റെ ഭാഗമായി ബോണക്കാട് തോട്ടം തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡേവിഡ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. ജോയ് വര്‍ഗീസ്, അധ്യാപകന്‍ ഡോ. ബിജു ലോഹിനോസ്, വൊളന്റിയര്‍ ലീഡര്‍മാരായ മുഹമ്മദ് റമീസ്, വിസ്മയ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ക്യാംപ് കെ.എസ്.ശബരീനാഥന്‍ എംഎല്‍എ സന്ദര്‍ശിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.