കെഎസ്ആര്‍ടിസി ഡിപ്പോ മാലിന്യം പൊതുവഴിയില്‍

Saturday 16 September 2017 5:17 pm IST

നെയ്യാറ്റിന്‍കര: കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുള്ള മാലിന്യം ജീവനക്കാര്‍ പൊതുവഴിയില്‍ വലിച്ചെറിയുന്നു. ഭക്ഷണാവശിഷ്ടമടക്കമുള്ള മാലിന്യം ഡിപ്പോയോട് ചേര്‍ന്നുള്ള തവണപ്പുര ലെയ്ിന്‍ റോഡിലേക്കാണ് വലിച്ചെറിയുന്നത്. ഇതിനെതിരേ ഡിപ്പോ അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.ഡിപ്പോയിലെത്തുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് പോകുന്നത് തവണപ്പുര ലെയ്്‌നിലൂടെയാണ്. കെ.എസ്.എഫ്.ഇ.യുടെ സായാഹ്ന ശാഖ പ്രവര്‍ത്തിക്കുന്നതും ഈ ലെയ്‌നിലാണ്. ഇതിന് പുറമേ കോണ്‍വെന്റ് റോഡിലെ വിവിധ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഈ വഴിയാണ് പോകുന്നത്അധികാരികളോട് പരാതിപ്പെട്ടിട്ടും മാലിന്യം വലിച്ചെറിയുന്നത് തുടരുകയാണ്. മഴയത്ത് മാലിന്യത്തിലൂടെ വെള്ളം ഒലിച്ചിറങ്ങി റോഡ് മാലിന്യമയമായി മാറി.കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അടുത്തിടെയായി ക്ലീന്‍, ഗ്രീന്‍ ഡിപ്പോയായി പ്രഖ്യാപിച്ചിരുന്നു. നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ ഈ ലെയ്ിന്‍ വൃത്തിയാക്കാനായി എത്തുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.