മുഹമ്മ: ശ്രീനാരായണഗുരുവിന്റെ 90–ാം സമാധിദിനം 498, 499, 504, 517, 543, 5264, 5327, 5504 എന്നീ എസ്എന്‍ഡിപി ശാഖായോഗങ്ങള്‍ ഉള്‍പ്പെടുന്ന മുഹമ്മ മേഖല സംയുക്ത ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21നു കണ്ണാടിക്കവലയ്ക്കു വടക്കുവശം ആര്.ശങ്കര്‍ മെമ്മോറിയല്‍ നഗറില്‍ ആചരിക്കും.രാവിലെ ഒന്പതിനു ചെയര്മാന് വി.സി.വിശ്വമോഹന്‍ പതാക ഉയര്‍ത്തും. വൈകിട്ടു നാലിനു ശാന്തിയാത്ര. അഞ്ചിനു സമ്മേളനം കുമാരനാശാന് സ്മാരക സമിതി ചെയര്മാന് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന് അധ്യക്ഷത വഹിക്കും. വൈക്കം മുരളി മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: