നവരാത്രി ഉത്സവം 21 മുതല്‍

Saturday 16 September 2017 5:48 pm IST

ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍പി സ്‌കൂളിലെ നവരാത്രി മണ്ഡപത്തില്‍ 21 മുതല്‍ 30 വരെ നവരാത്രി ഉത്സവം സംഘടിപ്പിക്കും. ലളിതഗാനം, ശാസ്ത്രീയസംഗീതം, ചിത്രരചന എന്നിവയില്‍ 23ന് ഇന്റര്‍സ്‌കൂള്‍ കലാമത്സരങ്ങളും ശങ്കരന്‍ കളരിക്കല്‍ സ്മാരക ട്രോഫിക്കുവേണ്ടിയുള്ള ശാസ്ത്രീയ നൃത്ത മത്സരവും നടത്തും. തുടര്‍ന്നുള്ള എല്ലാ ദിവസവും സംഗീത് ഭജന്‍, നൃത്തവിരുന്ന്, നൃത്തോത്സവം, നാടോടിനൃത്തം തുടങ്ങിയ വിവിധ പരിപാടികളുണ്ടാകും. മഹാനവമി ദിനമായ 29ന് സമ്മാനവിതരണവും വിജയദശമി ദിനത്തില്‍ വിദ്യാരംഭവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.