പറവൂര്‍ പപ്പു

Saturday 16 September 2017 8:46 pm IST

കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശനിപ്പോള്‍ കാലിഫോര്‍ണിയന്‍ പപ്പുവിന്റെ ലെവലിലാണ്. കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അതൊരു ചെറിയ കാര്യമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് കാലിഫോര്‍ണിയന്‍ പപ്പു പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസുകാരൊക്കെ ഉഷാറിലായെന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍ വെച്ചലക്കുന്നത്. ഇതേകാലത്താണ് പറവൂര്‍ പപ്പു പടയെടുക്കുന്നതെന്ന് അറിയണം. തെരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കലും അതുവഴി പ്രധാനമന്ത്രിയാകലുമൊന്നും ഇനിയുള്ള കാലം നടപ്പില്ലെന്ന് തോന്നിയതിനാലാകണം കുടുംബവാഴ്ചയിലാണ് കാലിഫോര്‍ണിയന് പ്രിയം. അത് തന്റെ വീട്ടുകാരുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ പൊതുസ്വഭാവമാണെന്നാണ് അദ്ദേഹം കാലിഫോര്‍ണിയയില്‍ പറഞ്ഞത്. അടുക്കളപ്പണിക്ക് ആന്റണി മുതല്‍ വടക്കന്‍ വരെയുള്ള മുന്തിയ നേതാക്കള്‍ കീറിത്തുന്നിയ ഖദറുമായി കാത്തുനില്‍പുണ്ടാവുമെന്ന് അറിയാവുന്ന സോണിയാ കമ്പനിയുടെ സിഎംഡി പഴകിദ്രവിച്ച് ആളുകള്‍ വലിച്ചെറിഞ്ഞ ഉല്‍പന്നങ്ങള്‍ വീണ്ടുമിറക്കാനൊരുങ്ങുകയാണെന്ന് സാരം. പക്ഷേ, ആരെങ്കിലും നിര്‍ബന്ധിക്കണം. നിര്‍ബന്ധിക്കാന്‍ തയ്യാറുള്ള കോണ്‍ഗ്രസുകാരെ തേടിപ്പിടിക്കുകയാണ് സംഗതി നടപ്പാവാനുള്ള ആദ്യപടി. എല്ലാ പിസിസികളിലും പപ്പുവൊന്നെങ്കിലും വേണമെന്നതാണ് കുടുംബാധിപത്യത്തിന്റെ വഴിയിലേക്ക് രാജ്യത്തെയും പാര്‍ട്ടിയെയും നയിക്കാനുള്ള സൂത്രപ്പണി. എന്തായാലും കേരളാ പിസിസിക്ക് പറവൂര്‍ പപ്പു സ്വന്തമായുള്ളപ്പോള്‍ അതിന് മറ്റൊരാളെ തെരഞ്ഞുപിടിക്കേണ്ടതില്ല. കോണ്‍ഗ്രസില്‍ അന്തിക്കാടന്‍ വിപ്ലവം അരങ്ങേറുന്ന കാലത്താണ് സതീശന്‍ വൈസ്പ്രസിഡന്റാകുന്നത്. രണ്ടാളും കൂടി കേരളത്തിലെ പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തുമെന്ന് നിരീക്ഷിച്ചവരുടെ വാക്കുകളൊന്നും പാഴായില്ല. ജനകീയസൂത്രപ്പണിയും ഫ്രാങ്കി മുതല്‍ സാന്റിയാഗോ വരെയുള്ളവരുടെ ആസൂത്രണവും കൊണ്ട് കേരളത്തില്‍ കറക്കുകമ്പനി നടത്താനിറങ്ങിയ തോമസ് ഐസക്കിനെ വാചകമടിച്ചുവീഴ്ത്തിയ കാലത്ത് സതീശന് ആരാധകരേറെയായിരുന്നു. പെരിയാറുണ്ടാക്കിയത് താനാണെന്ന് പറയുന്നില്ലെന്ന് മാത്രമേ ഉള്ളൂ, സതീശന്റെ ഇരിപ്പും നടപ്പുമെല്ലാം അത് വിളിച്ചുപറയുന്നതാണ്. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പും തിമിര്‍ക്കുമ്പോഴാണ് സതീശനും പിള്ളേരും പച്ച പിടിക്കാന്‍ പുതുവഴി തേടിയത്. കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാരായിട്ടായിരുന്നു പുതുവേഷം. പച്ചക്കറി വിത്തുകള്‍ നടുക, വിതരണം ചെയ്യുക, മൈക്കിനുമുന്നില്‍ സസ്യശ്യാമളകേരളധരണി എന്ന് ഉറക്കെപ്പാടുക തുടങ്ങിയവയായിരുന്നു ഹരം. അന്തിക്കാട്ടെ സുധീരന് മദ്യം പോലെയായിരുന്നു പറവൂരിലെ സതീശന് പച്ച. സതീശന്റെ പരിസ്ഥിതിപ്രേമം കണ്ട് ഞെട്ടിപ്പോയത് ആലുവാപ്പുഴയുടെ തീരത്തുള്ളവരാണ്. പെരിയാറെന്താ കറുത്തും നീലിച്ചും ഒഴുകുന്നതെന്ന് ചോദിച്ചാല്‍ അവര്‍ സതീശനെ ചൂണ്ടിക്കാണിക്കും. എന്നിട്ടും പറവൂര്‍ എംഎല്‍എ കെട്ടിയ വേഷം ഹരിതമയം. അതാണ് കാലിഫോര്‍ണിയന്‍ പപ്പുവിന്റെ ലെവലിലേക്ക് സതീശനെ ഉയര്‍ത്തുന്നത്. ജൂബയുടെ പോക്കറ്റ് കീറി താന്‍ പട്ടിണിക്കാര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച ആ ബുദ്ധിയാണ് സതീശനും പ്രിയം. നാലക്ഷരം ഉറപ്പിച്ചുപറയാന്‍ തുടങ്ങിയ പ്രായം മുതല്‍ സ്വയം പ്രഖ്യാപിത സത്യവാനാണ് അദ്ദേഹം. നെട്ടൂരിലും പനങ്ങാട്ടും തേവരയിലും രാജഗിരിയിലും പിന്നെ സാക്ഷാല്‍ ലക്ഷ്മിനായരുടെ ലാ അക്കാദമിയിലുമൊക്കെയായി പാകപ്പെട്ടിറങ്ങിയതാണ് സത്യവാന്‍ എംഎല്‍എ. ഐഎസ് ഭീകരര്‍ക്കെതിരെ ഹിന്ദു വീടുകളില്‍ മാത്രം ലഘുലേഖ വിതരണം ചെയ്യുന്ന അസുഖമുള്ള ഒരു കൂട്ടര്‍ക്ക് വേണ്ടിയാണ് സതീശന്‍ വക്കീല്‍ ഇപ്പോള്‍ ഹിന്ദു സംഘടനകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്. ലോകം മുഴുവന്‍ ഇതിനകം പ്രചരിപ്പിച്ച മുജാഹിദീന്‍ വാറോല സത്യവാന്‍ സതീശന്‍ കണ്ടതേയില്ല. പിണറായി വിജയനും സിഐഡി മനോജുപോലും പറയാത്ത കെട്ടുകഥകളാണ് വക്കീല്‍ മതംമാറ്റ ഭീകരര്‍ക്കുവേണ്ടി വിളമ്പിയത്. ഹിന്ദു വിശ്വാസങ്ങളെ മുറിവേല്‍പിക്കുന്ന ലഘുലേഖ അവിടെ വിതരണം ചെയ്തിട്ടില്ലെന്നും, ആര്‍എസ്എസും ഹിന്ദുഐക്യവേദിയും വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു സതീശന്റെ കണ്ടെത്തല്‍. നാല് വോട്ട് കിട്ടാന്‍ പറവൂരിലെ എല്ലാ ഹിന്ദുക്കളും ഇല്ലാതായാലും സാരമില്ലെന്ന് വിചാരിക്കുന്ന കുടിലതയുണ്ട് സതീശന്റെ വക്കാലത്തിന് പിന്നില്‍. ഒന്നുകില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി മാന്യത നേടാന്‍ കൊതിക്കുന്നു. അല്ലെങ്കില്‍ നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സതീശന്‍ ഹിന്ദുഉന്മൂലനത്തിന് വളമിടുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ക്കെതിരെയാണ് പറവൂര്‍ പപ്പുവിന്റെ ഒടുക്കത്തെ കലിതുള്ളല്‍. ഹിന്ദുവിന്റെ കാര്യം പറയാന്‍ ഇവരെയാരാ ചുമതലപ്പെടുത്തിയതെന്നാണ് സതീശന്റെ ആക്രോശം. ചോദിക്കാനും പറയാനും ആരുമില്ലാതിരുന്നപ്പോള്‍ ഹിന്ദുവിനുവേണ്ടി സംസാരിക്കാന്‍ ടീച്ചര്‍ രംഗത്തിറങ്ങിയത് സതീശന് പിടിക്കുന്നില്ല. ടീച്ചര്‍ സംസാരിക്കാതിരുന്നാല്‍ പിന്നെ സതീശന്‍ സംസാരിക്കുമോ ഹിന്ദുക്കള്‍ക്കുവേണ്ടി? എങ്കില്‍പ്പിന്നെ പറവൂരിലെ ഇസ്ലാമിക തീവ്രവാദസംഘടനകള്‍ക്ക് ഇയാള്‍ കുടപിടിക്കില്ലായിരുന്നല്ലോ. പറവൂരിലെ യോഗത്തില്‍ സംസാരിക്കവേ ശശികലടീച്ചര്‍ എഴുത്തുകാരെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന കല്ലുവച്ച കള്ളം വിളിച്ചുകൂവി കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു സത്യവാന്റെ കുപ്പായത്തില്‍ കയറിക്കൂടിയ വക്കീല്‍ ചെയ്തത്. ടീച്ചര്‍ അങ്ങനെയല്ല പറഞ്ഞതെന്ന് എല്ലാവരും വ്യക്തമാക്കിയിട്ടും സതീശന്റെ വെറി അടങ്ങിയിട്ടില്ല. ശശികല ടീച്ചറെ വ്യക്തിപരമായി അധിക്ഷേപിച്ചും അപമാനിച്ചും തിണ്ണമിടുക്ക് കാട്ടുകയായിരുന്നു പറവൂര്‍ എംഎല്‍എ. സതീശന് അറിയില്ല ടീച്ചര്‍ ആരാണെന്ന്. സതീശന്‍ കണ്ട നേതാക്കളുടെ ജനുസ്സില്‍പ്പെടുന്നതല്ല അവര്‍. സ്ത്രീമുന്നേറ്റത്തിന്റെ വിപ്ലവാത്മക മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ പെണ്ണുങ്ങള്‍ക്കിരിക്കാനും നയിക്കാനും ജനാധിപത്യമഹിളാ അസോസിയേഷനുകള്‍ സൃഷ്ടിച്ച നാടാണിത്. ഗൗരിയമ്മ മുതല്‍ സുശീലാ ഗോപാലന്‍ വരെയുള്ളവര്‍ പദവികളുടെ പടിക്കുപുറത്ത് നില്‍ക്കേണ്ടിവന്നതിന്റെ മനഃശാസ്ത്രം വേറെ തെരയേണ്ടതില്ല. അതിനിടയില്‍ ഒരു സ്ത്രീ തന്റെ വാക്കുകള്‍ കൊണ്ട് പ്രപഞ്ചത്തെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു... പുരുഷന്മാര്‍ മുന്നിട്ടുനില്‍ക്കുന്ന ഒരു വലിയ സംഘടനയുടെ ചുക്കാന്‍ സ്വന്തം കൈയിലേറ്റുവാങ്ങുന്നു. നവോത്ഥാനപരിശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ആചാര്യന്മാരുടെ പാതയിലൂടെ ജാതിരഹിത ഹിന്ദുസമാജം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് തേര്‍ തെളിക്കുന്നു. അനീതിയുടെയും അവഗണനയുടെയും വറചട്ടിയില്‍ പൊരിയുന്ന ഒരു സമാജത്തിന് പ്രതികരിക്കാനുള്ള ഊര്‍ജ്ജം പകരുന്നു. രാഷ്ട്രീയക്കാരന്‍ തന്റെ ക്ഷുദ്രലാഭത്തിന് തട്ടിക്കളിച്ച് ഇല്ലാതാക്കിയ പിന്നാക്കജനവിഭാഗങ്ങള്‍ ഇവള്‍ ഞങ്ങള്‍ക്ക് രാജ്ഞി എന്ന് ആര്‍ത്തുവിളിക്കുന്നു.... ഓരോ വാക്കിനും കടലിരമ്പം പോലെ കയ്യടി, ഓരോ പ്രസംഗവേദിക്കുമുന്നിലും കൊടിയുടെ നിറം നോക്കാതെ അലകടലിന്റെ ആരവം.... സ്ത്രീമുന്നേറ്റത്തിന്റെ വാഴ്ത്തുപാട്ടുകളില്‍ ആ പേര് കണ്ടില്ല, പെണ്‍സമരങ്ങളെന്ന പേരില്‍ കെട്ടിയാടിയ വേഷങ്ങള്‍ക്ക് പുരോഗമനത്തിന്റെ പട്ടാട ചാര്‍ത്തിയ മാധ്യമങ്ങളും വിശകലനവിശാരദരും ഈ പ്രസംഗധോരണി കേട്ടില്ല.... രാഷ്ട്രീയം കുറുക്കന്മാരുടേതാക്കിയ സതീശന്മാരുടെ വികലോക്തികളില്‍ ഇവള്‍ക്ക് പേര് വിഷകലയെന്ന്.... അതുകേട്ട് വിറകൊണ്ട കമ്മികളും സുഡാപ്പികളും മാധ്യമത്തമ്പ്രാക്കളും ഏറ്റുപാടിയതും അതേ പേര്..... സതീശന് പരിചയമുള്ളത് കാലിഫോര്‍ണിയന്‍ പപ്പു പറഞ്ഞ കുടുംബവാഴ്ചയും പിന്നെ തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള അടുക്കളപ്പണിയുമാണ്. വോട്ടിന് വേണ്ടി ആരുടെയും തിണ്ണനിരങ്ങുകയാണ് കോണ്‍ഗ്രസ് നേതാവാകാനുള്ള യോഗ്യത. യോഗ്യനാണ് സതീശന്‍. ആ യോഗ്യത ഹിന്ദുവിനുവേണ്ടി സംസാരിക്കാന്‍ വേണമെന്നില്ല താനും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.