കുന്നന്താനം: കുന്നന്താനം മഠത്തിക്കാവ് ക്ഷേത്രത്തിന്എതിര് വശത്തുള്ള കടയില്‍ നിന്നും 400 പാക്കറ്റ് നിരോധിത പാന്‍ മസാല കീഴ്വായ്പ്പൂര് എസ്ഐ ബി.രമേശന്റെ നേതൃത്തില്‍ പിടികൂടി. കട നടത്തിയിരുന്ന പാലക്കത്തകിടിയില് അശ്വതി ഭവനില്‍ വിനോദ്കെ. നായരെ(40) അറസ്റ്റു ചെയ്തു. സേഫ് പത്തനംതിട്ടയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോപൊലീസും കീഴ്വായ്പ്പൂര് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് നിരോധിത പാന്‍ മസാല പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: