ബിജെപി റോഡ് ഉപരോധിച്ചു

Saturday 16 September 2017 9:03 pm IST

കോട്ടയം: ഇഴഞ്ഞ് നീങ്ങുന്ന നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു. മേല്‍പ്പാലത്തിന്റെ പണികള്‍ പൊതുജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന തരത്തില്‍ മാറിയിരിക്കുകയാണ്. ഒരു മാസത്തിനിടെയില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അശാസ്ത്രീയമായ രീതിയില്‍ നിര്‍്മ്മിച്ചിരിക്കുന്ന കലിങ്കാണ് പലപ്പോഴും അപകടത്തിന് കാരണം. അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാകാത്തതും ട്രാഫിക് പോലീസിന്റെ അനാസ്ഥയും അപകട കാരണങ്ങളാണ്. വാഹനാപകടത്തില്‍ മരിച്ച രണ്ട് കുടുംബങ്ങള്‍ക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍ അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രണരാജന്‍, രമേശ് കല്ലില്‍, പ്രവീണ്‍ ദിവാകരന്‍, രാജേഷ് ചെറിയമഠം , ജ്യോതി ശ്രീകാന്ത്, വിനു ആര്‍ മോഹന്‍, കെ.എസ്.ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.