മരങ്ങാട്ടുപള്ളി: കെ.ആര്. നാരായണന് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ശ്രീധരി ജംഗ്ഷനില്‍ നടത്തിയ റോഡ് ഉപരോധം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡണ്ട് സുധീപ് നാരായണന് ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അനില്‍ ഉഴവൂര്‍, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.എന്‍. സന്തോഷ്കുമാര്‍, ജനറല്‍ സെക്രട്ടറി അജിത് കുമാര്‍, എ.എന്‍. രാജന്, എസ്.സഞ്ജയ്, എസ്. അനന്ദു, പി.ആര്. രാജേഷ്, കെ.കെ.വിനോദ്കുമാര്‍, കെ.സി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: