പുളിക്കല്‍കവല: ജലഅതോറിറ്റിയുടെ സംഭരണിയുടെ നാലുതൂണുകളുടെയും കോണ്‍ക്രീറ്റ് അടര്ന്നനിലയില്. പള്ളിക്കു സമീപം സ്ഥിതിചെയ്യുന്ന കൂറ്റന്‍ വാട്ടര്‍ ടാങ്കിന്റെ തുരുമ്പിച്ച കമ്പികള്‍ തെളിഞ്ഞുനില്ക്കുന്നതും കാണാം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വാട്ടര്‍ ടാങ്കാണിത്. അപകടം ഉണ്ടാകുന്നതിനു മുന്‍പു ടാങ്ക് ബലപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പുളിക്കല്‍കവലയില്‍ ജലവിതരണം സുഗമമാക്കുന്നതിനു പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വേനലില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളുണ്ട്. പൊതുസ്ഥാപനങ്ങളിലും ജലദൗര്‍ലഭ്യം അനുഭവപ്പെടാറുണ്ട്. ഇതിനു പരിഹാരമാകുന്നവിധം പൊതുടാപ്പുകള്‍ ഉള്‍പ്പെടെ കൂടുതലായി സ്ഥാപിച്ചുള്ള ജലവിതരണ പദ്ധതി ഉണ്ടാകണം. ടാങ്കിന്റെ പ്രശ്നം പരിഹരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: