'മുഖ്യമന്ത്രിയുടെ നീക്കം കൈയേറ്റക്കാരെ സംരക്ഷിക്കാന്‍'

Saturday 16 September 2017 9:40 pm IST

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റക്കാരെയും റിസോര്‍ട്ട് മാഫിയയെും സഹായിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ ആരോപിച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ സര്‍ക്കാരിനുവേണ്ടി ഇതുവരെ ഹാജരായിരുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന് പകരം പ്രത്യേക അഭിഭാഷകനെ വയ്ക്കാനുള്ള നീക്കം ഭൂമാഫിയയ്ക്ക് വേണ്ടിയാണ്. മൂന്നാറിലെ മുഴുവന്‍ കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഹരിത ട്രൈബ്യൂണല്‍ തടയുമോ എന്ന ഭീതിയിലാണ് മാഫിയ. കൈയേറ്റക്കാരുടെ സംരക്ഷണമാണ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നതെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.