കാലടി: ആത്മീയഗുരുവും നവോത്ഥാന നായകനുമായ ശ്രീമദ് ആഗമാനന്ദ സ്വാമികളുടെ 122 -മത് ജയന്തി മഹോത്സവം ആഘോഷിച്ചു. ആഗമാനന്ദ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ കാലടി ലക്ഷ്മീഭവന്‍ ആഡിറ്റോറിയത്തില്‍ നടന്ന ജയന്തി സമ്മേളനം ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം പ്രസിഡന്റ് സ്വാമി ശ്രീവിദ്യാനന്ദ ഉദ്ഘാടനം ചെയ്തു.
വേദഭാഷയായ സംസ്കൃതം നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഷയാണ.് മഹത്തായ മൂല്യങ്ങള്‍ അറിയാന്‍ സംസ്കൃത ഭാഷാ പഠനം ആവശ്യമാണെന്ന് ് അദ്ദേഹം പറഞ്ഞു. എംഎല്‍എ റോജി എം.ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.ബി നടേശന് ആചാര്യത്രയ വന്ദന പ്രഭാഷണം നടത്തി. പ്രൊഫ കെ.എസ്.ആര് പണിക്കര്‍ അദ്ധ്യക്ഷനായി.
മികച്ച പട്ടിക ജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ആഗമാനന്ദ അവാര്‍ഡ് സി വി ബാലചന്ദ്രനും സംസ്കൃത ഭാഷ പ്രചാരണത്തിനുള്ള അവാര്‍ഡ് എം.പി വിജയലക്ഷ്മിക്കും ചടങ്ങില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: